ഡല്‍ഹി: ശബരിമല തീർഥാടകരുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണാണെന്നും കൊടുമണ്‍ പ്ലാന്‍റേഷൻ റവന്യു ഭൂമിയില്‍ ശബരിമല വിമാനത്താവളം അനുവദിക്കാൻ സംസ്ഥാനസർക്കാർ തയാറാകണമെന്നും ന്യൂഡല്‍ഹിയില്‍ നടന്ന ജില്ലയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു.
സ്ഥലത്തെക്കുറിച്ച് വാശി പിടിക്കാതെ വിമാനത്താവളം എന്ന ആശയം നടപ്പാക്കാൻ സർക്കാർ തയാറാകണം
.ശബരിമല വിമാനത്താവളം സാക്ഷാത്കരിക്കപ്പെടുന്നുവെന്നു പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആ സ്ഥലത്തുതന്നെ പദ്ധതി വേണമെന്ന് വാശിപിടിക്കാതെ തീർഥാടകർക്ക് എത്രയുംവേഗം പ്രയോജനകരമായ രീതിയില്‍ റവന്യു ഭൂമിയില്‍ വിമാനത്താവളം എന്ന ആശയം നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
അലക്സ് ജോർജ് കണ്‍വീനറായ 51 അംഗ കമ്മിറ്റി
യോഗം കൊടുമണ്‍ എയർപോർട്ട് ആക്‌ഷൻ കമ്മിറ്റി പ്രസിഡന്‍റ് ഡോ. വർഗീസ് പേരയില്‍ ഉദ്ഘാടനം ചെയ്തു. അലക്സ് ജോർജ് തുവയൂർ അധ്യക്ഷത വഹിച്ചു. സജി കെ. ഡാനിയല്‍, ബിജു ജോണ്‍, ബിനു സി. ജോർജ്, കെ. വി. ബേബി, ഷാജൻ ഏബ്രഹാം, സാലി വർഗീസ് എന്നിവർ പ്രസംഗിച്ചു. കൊടുമണ്‍ എയർപോർട്ട് ആക്‌ഷൻ കമ്മിറ്റി നടത്തുന്ന എല്ലാ സമരപരിപാടികള്‍ക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. അലക്സ് ജോർജ് കണ്‍വീനറായ 51 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു


