റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എസ്.ആർ.ടി.സി ബസില്‍ പാമ്പുമായി യാത്ര : രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

March 27, 2025 - 5:13 am

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസില്‍ പാമ്ബിനെ കൊണ്ടുവന്നതിന് രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ.ഡ്രൈവർ ജീവൻ ജോണ്‍സണ്‍, കണ്ടക്ടർ സി.പി.ബാബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. .തിരുവനന്തപുരം സെൻട്രല്‍ ബസ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ കെ.എസ്.ആർ.ടി.സി വിജിലൻസ് സംഘം തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയിലാണ് പാഴ്സലിനുള്ളില്‍നിന്ന് വിഷമില്ലാത്ത ചെറിയ ഇനം പാമ്പിനെ കണ്ടെത്തിയത്

ഉടമയ്‌ക്കെതിരെ തമ്ബാനൂർ പൊലീസ് കേസെടുത്തു

.കഴക്കൂട്ടത്തെ പെറ്റ് ഷോപ്പ് ഉടമയ്ക്കാണ് ബാള്‍ പൈത്തണ്‍ ഇനത്തില്‍പ്പെട്ട പാമ്ബ് പാഴ്സലായി വന്നത്.തിരുമല സ്വദേശിയായ ഉടമയ്‌ക്കെതിരെ തമ്ബാനൂർ പൊലീസ് കേസെടുത്തു . മാർച്ച് 23 ഞായറാഴ്ച രാവിലെ 8ഓടെ തിരുവനന്തപുരത്ത് അരിസ്റ്റോ ജംഗ്ഷനിലായിരുന്നു സംഭവം. ബസ് ബംഗളൂരുവില്‍ നിന്ന് വരികയായിരുന്നു
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *