.ആലുവ: എല്ലാ ഓണ്‍ലൈൻ ഷോപ്പുകളിലൂടെയും മുദ്രപ്പത്രം വിതരണം ചെയ്യണമെന്ന് ഇന്റർനെറ്റ് ഡി.ടിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ ആലുവ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.മുദ്രപ്പത്രത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു
സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് പെരുമ്ബാവൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സംസ്ഥാന ടി.കെ. ശാന്തകുമാർ അദ്ധ്യക്ഷനായി. ഫാ. ഡോ. ഡീക്കൻ ടോണി മേതല മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി എ.എം. അബ്ദുള്‍ കരീം (പ്രസിഡന്റ്), കെ. കൃഷ്ണപ്രസാദ്, എം.എം. ഷെമീന (വൈസ് പ്രസിഡന്റുമാർ), ഡി. പ്രഭാത് (സെക്രട്ടറി), ഏലിയാമ്മ ജോർജ്, എം.ജെ. സുധീർ (ജോയിന്റ് സെക്രട്ടറിമാർ), കെ.എച്ച്. റഹിം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു



