റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കാൻ പാടില്ലായിരുന്നുവെന്ന് കെ.ടി. ജലീല്‍ എംഎൽഎ

February 9, 2025 - 5:18 pm

ഡൽഹി :ഡല്‍ഹിയില്‍ ഭരണം ബി.ജെ.പിയുടെ കൈകളില്‍ വെച്ചുകൊടുത്തതിന്റെ പൂർണ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെങ്കില്‍ പോലും സി.പി.എമ്മും സി.പി.ഐയും മത്സരിക്കാൻ പാടില്ലായിരുന്നുവെന്ന് കെ..ടി. ജലീല്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്?ക്തമാക്കി. തീർത്തും ബുദ്ധിശൂന്യമായ തീരുമാനമായിരുന്നു അതെന്നും സി.പി.എം രണ്ടു സീറ്റിലും സി.പി.ഐ അഞ്ചു സീറ്റിലുമാണ് മല്‍സരിച്ചതെങ്കില്‍ പോലും. സ്വന്തം ദൗർബല്യം മാലോകർക്ക് മനസ്സിലാക്കി കൊടുക്കാൻ ഇടവന്നു എന്നല്ലാതെ മറ്റൊന്നും അതുകൊണ്ട് സംഭവിച്ചില്ലെന്നും സി.പി.എം സഹയാത്രികനും മുൻ മന്ത്രിയുമായ കെ.ടി. ജലീല്‍ ചൂണ്ടിക്കാട്ടി.

ഗൃഹനാഥൻ തന്നെ കുടുംബാംഗങ്ങളെ ഒറ്റുകൊടുക്കുന്ന പണിയാണ് കോൺ​ഗ്സ് ചെയ്തത്.

കോണ്‍ഗ്രസിന് സ്വന്തം ശക്തിയെ കുറിച്ച്‌ യാതൊരു ബോധ്യവുമില്ലെന്നും ജലീല്‍ തുറന്നടിച്ചു. . ഗൃഹനാഥൻ തന്നെ കുടുംബാംഗങ്ങളെ ഒറ്റുകൊടുക്കുന്ന പണിയാണ് ഇന്ത്യാമുന്നണിയുടെ നേതൃസ്ഥാനത്തിരുന്ന് കോണ്‍ഗ്രസ് ചെയ്തത്. അതിനെ കൊടും ചതി എന്നല്ലാതെ മറ്റെന്താണ് പറയുകയെന്നും ജലീല്‍ ചോദിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *