.കണ്ണൂർ: ഇ.അഹമ്മദ് ഇന്‍റർനാഷണല്‍ കോണ്‍ഫറൻസ് ഫെബ്രുവരി 8,9,തീയതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അബ്ദുറഹിമാൻ കല്ലായി, സംഘാടക സമിതി ജനറല്‍ കണ്‍വീനർ അഡ്വ. അബ്ദുല്‍ കരീം ചേലേരി എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു. മുൻ കേന്ദ്രമന്ത്രിയും മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്‍റുമായിരുന്ന ഇ.അഹമ്മദിന്‍റെ ആശയാദർശങ്ങളും മാനവിക മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കോൺഫറൻസ്. ‘ഇ. അഹമ്മദ്: കാലം, ചിന്ത’ എന്ന ശീർഷകത്തില്‍ എല്ലാ രണ്ടു വർഷം കൂടുമ്പോഴും ഇ. അഹമ്മദ് ഫൗണ്ടേഷൻ നടത്താൻ ഉദ്ദേശിക്കുന്ന കോണ്‍ഫറൻസിന്‍റെ പ്രഥമ എഡിഷനാണിത്.
ഫെബ്രുവരി 8 ന് വൈകുന്നേരം നാലിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റും ദേശീയ പൊളിറ്റിക്കല്‍ അഡ്വൈസറി കമ്മിറ്റി ചെയർമാനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്യും