റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാളില്‍ സ്ത്രീകളുടെ സുരക്ഷാകാര്യത്തില്‍ ഇനിയും ആശങ്കയൊഴിഞ്ഞിട്ടില്ലെന്ന് ഗവർണർ ഡോ.സി.വി. ആനന്ദബോസ്

January 21, 2025 - 5:01 am

കൊല്‍ക്കത്ത: ആർ.ജി. കർ കേസില്‍ കോടതിവിധി വന്നുവെങ്കിലും ബംഗാളില്‍ സ്ത്രീകളുടെ സുരക്ഷാകാര്യത്തില്‍ ഇനിയും ആശങ്കയൊഴിഞ്ഞിട്ടില്ലെന്ന് ഗവർണർ ഡോ.സി.വി. ആനന്ദബോസ്. വർധിച്ചുവരുന്ന ബലാത്സംഗങ്ങള്‍, ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയെല്ലാം സമൂഹത്തെ കടുത്ത ഭീതിയിലും ആശങ്കയിലും ആഴ്ത്തു, ന്നുവെന്നും ഗവർണർ പറഞ്ഞു.

സുരക്ഷ ഉറപ്പുവരുത്താൻ സുശക്തമായ നടപടികള്‍ സ്വീകരിക്കണം

സമൂഹമനഃസാക്ഷിയെ പിടിച്ചുലച്ച അതിദാരുണമായ സംഭവമാണിത്. ഇത്തരം ക്രൂരകൃത്യങ്ങളെ സർക്കാരും സമൂഹവും ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ല. ഈ നില മാറണം. സമൂഹത്തില്‍, വിശേഷിച്ച്‌ ആശുപത്രികള്‍ അടക്കമുള്ള നിർണായക തൊഴിലിടങ്ങളില്‍, ഡോക്ടർമാരും നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്താൻ സുശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഗവർണർ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *