കൊട്ടാരക്കര: കർഷകരുടെ കൃഷിയ്ക്ക് വെല്ലുവിളിയായി മോഷ്ടാക്കളും കാട്ടുപന്നിയും. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കൃഷി ഓഫീസറായ കൊട്ടാരക്കര തൃക്കണ്ണമംഗല്‍ കോയിക്കല്‍ കെ.ജി.റോയിയുടെ ഭഗവതിക്കോണത്തുള്ള ഒരേക്കറോളം വരുന്ന ഭൂമിയിലെ മുപ്പതോളം വാഴകളാണ് പന്നി കുത്തി മറിച്ചത്. പ്രദേശത്ത് കാട്ടുപന്നികള്‍ സ്ഥിരമായി കൃഷി നശിപ്പിക്കുന്നുണ്ട്. ഇതിനെതിരെ നാട്ടുകാരും ചെറുകിട കർഷകരും കൃഷി ഓഫീസർക്ക് പരാതി നല്‍കി കാത്തിരിക്കുമ്പോഴാണ് കൃഷി ഓഫീസറുടെ വിളകള്‍ക്കും നാശം വരുത്തിയിരിക്കുന്നത്
കാട്ടുപന്നി നശിപ്പിക്കാത്ത വിളകള്‍ക്കും രക്ഷയില്ല
തൃക്കണ്ണമംഗല്‍ ഐസ് മുക്ക്, ,ഇ.ടി.സി വാർഡ് ബിനുഭവനില്‍ ജോണ്‍ ബെൻസിലിയുടെ20 മൂട് വാഴ, ഇ.ടി.സി ആയില്ലൂർ വിജയ നിവാസില്‍ വിജയന്റെ 20 മൂട് വാഴ, വലിയവിള വീട്ടില്‍ ജയിംസിന്റെ 60 മൂട് വാഴ എന്നിങ്ങനെയാണ് പന്നി നശിപ്പിച്ചത്. കുത്തി മറിച്ച വാഴയുടെ തട ( പിണ്ടി) കടിച്ച് ചാറു ഊറ്റിക്കുടിച്ചശേഷം കടന്നുപോകുകയാണ് പതിവ്. കാട്ടുപന്നി നശിപ്പിക്കാത്ത വിളകള്‍ക്കും രക്ഷയില്ല.അത് മോഷ്ടാക്കള്‍ കൊണ്ടുപോകും. ഏത്തക്കുല, നാളീകേരം., റബ്ബർഷീറ്റുകള്‍, മരച്ചീനി എന്നിവയുടെ മോഷണവും സാധാരണക്കാരായ കർഷകരെ വലയ്ക്കുന്നു