റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

“കുംഭമേളയിലെ മൊണാലിസ” ഇന്നു വിവാഹിതയാകും

March 11, 2026 - 5:17 pm

തിരുവനന്തപുരം: യുപിയിൽ കഴിഞ്ഞ കുംഭമേള കാലത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട പെൺകുട്ടി “കുംഭമേളയിലെ മൊണാലിസ’ ഇന്നു വിവാഹിതയാകും. ഇന്നു (11.03.2026) വൈകുന്നേരം അഞ്ചിനു പൂവാർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ചാണ് വിവാഹം.. മൊണാലിസ മുഹമ്മദ് ഫർഹാൻ എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്.

അച്ഛനിൽനിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മോണാലിസ എത്തിയത്

ഇതര മതസ്ഥനെ വിവാഹം കഴിക്കാനുളള തീരുമാനത്തെ പിതാവ് എതിർത്തതിനെത്തുടർന്ന് ഇന്നലെ (മാർച്ച് 10) രാവിലെ മോണാലിസ തന്‍റെ ആൺ സുഹൃത്തിനൊപ്പം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചേരുകയായിരുന്നു. അച്ഛനിൽനിന്നു രക്ഷിക്കണമെന്നും സുഹൃത്തായ ഫർമാൻ ഖാനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മോണാലിസ എത്തിയത്. കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ പോലീസ് മോണാലിസയുടെ പിതാവിനെ വിളിച്ചു വരുത്തി സംസാരിച്ചു. പതിനെട്ട് വയസു തികഞ്ഞ മോണാലിസയുടെ തീരുമാനമാണ് വിവാഹക്കാര്യത്തിൽ അന്തിമം എന്നു പോലീസ് അറിയിച്ചതോടെ പിതാവ് നാട്ടിലേക്കു മടങ്ങി. തുടർന്നാണ് ഇന്നുതന്നെ വിവാഹതരാകാൻ ഇരുവരും തീരുമാനിച്ചത്.

ഭോൺസ്‌ലെ എന്ന പെൺകുട്ടിക്കു കുംഭമേളയിലെ മൊണാലിസ എന്ന വിളിപ്പേര് വീണു.

2025ലെ പ്രയാഗ്‌രാജിലെ മഹാ കുംഭമേള നടക്കുന്നതിനിടയിലാണ് ഈ പതിനെട്ടുകാരി സോഷ്യൽ മീഡിയ സെൻസേഷനായി മാറിയത്. മാല വിൽക്കാനായി കുടുംബത്തോടൊപ്പം മേളയിലെത്തിയതായിരുന്നു പെൺകുട്ടി.ഒരു ഫോട്ടോഗ്രാഫർ ചിത്രം പകർത്തിയതോടെ അവളുടെ തലവര മാറി. സുന്ദരിയായ പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ ശാന്തമായ മുഖഭാവവും പുഞ്ചിരിയും പ്രശസ്തമായ മൊണാലിസയെയാണ് ഓർമിപ്പിക്കുന്നതെന്നു പലരും കമന്‍റ് ചെയ്തു. ഇതു വൈറലായി പടർന്നു കയറിയതോടെ ഭോൺസ്‌ലെ എന്ന പെൺകുട്ടിക്കു കുംഭമേളയിലെ മൊണാലിസ എന്ന വിളിപ്പേരും വീണു.

ഒരൊറ്റ ചിത്രം ഇവളെ അന്താരാഷ്‌ട്ര പ്രശസ്തയാക്കി മാറ്റി.

ഇതോടെ മാധ്യമങ്ങളും ആരാധകരും ഇടിച്ചുകയറി. ഒടുവിൽ കുംഭമേളയിൽ നിൽക്കാനാത്ത സ്ഥിതിയായി. ഒരൊറ്റ ചിത്രം ഇവളെ അന്താരാഷ്‌ട്ര പ്രശസ്തയാക്കി മാറ്റി. പ്രശസ്തയായതോടെ നിരവധി ബ്രാൻഡുകൾ അവളെ തേടിയെത്തി. സനോജ് മിശ്ര സംവിധാനം ചെയ്ത ദി ഡയറി ഓഫ് മണിപ്പുരിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അവർ, കൂടാതെ അവരുടെ മ്യൂസിക് വീഡിയോ ദിൽ ജാനിയ ഇതിനകം തന്നെ യൂട്യൂബിൽ ലക്ഷക്കണക്കിനു കാഴ്ചക്കാരെ നേടി.

നാഗമ്മ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കും

പി. ബിനു വർഗീസ് സംവിധാനം ചെയ്ത നാഗമ്മ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കും. ചിത്രത്തിൽ നടൻ കൈലാഷിനൊപ്പം അവർ അഭിനയിക്കും. വിവിധ ബ്രാൻഡുകളുമായി സഹകരിച്ച് ഇൻസ്റ്റാഗ്രാമിലും സജീവസാന്നിധ്യമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *