അടൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കർമ്മസേനയുമായി സംയോജിച്ച് ജൈവ മാലിന്യ സംസ്‌കരണം വീടുകളില്‍ ഉറപ്പാക്കുന്നതിനുള്ള സർവേയ്ക്ക് തുടക്കമായി.12 വരെ തുടരും. ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വന്തം വീട്ടില്‍ നിർവഹിച്ചു. അടൂർ നഗരസഭ ചെയർപേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് അദ്ധ്യക്ഷയായി.
വിവര ശേഖരണം ഹരിതമിത്രം ആപ്ലിക്കേഷൻ മുഖേന
ജൈവമാലിന്യ സംസ്‌കരണത്തിന് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഉറവിട ജൈവമാലിന്യ സംസ്‌കരണ ഉപാധികള്‍ സംബന്ധിച്ച വിവരം ഹരിതമിത്രം ആപ്ലിക്കേഷൻ മുഖേന ശേഖരിക്കും. ജില്ലാ തലത്തില്‍ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഐ.കെ.എം, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ എന്നീ ഏജൻസികളുടെ ജില്ലാതല ഉദ്യോഗസ്ഥർ ഉള്‍പ്പെടുന്ന ടീമുണ്ടാകും