റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

October 31, 2024 - 1:57 pm

മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി..ബസ് ഡ്രൈവറുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അബ്ദുള്‍ അസീസിന്റെ ലൈസന്‍സ് ആണ് പൊന്നാനി എംവിഡി ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

തിരൂരിൽ നിന്ന് പൊന്നാനിയിലേക്ക് വരുന്നതിനിടെയാണ് മൊബൈല്‍ ഉപയോ​ഗിച്ചത്.

കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുന്നതിന്റെ ഇടയ്ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം വൈകിട്ട് തിരൂരിൽ നിന്ന് പൊന്നാനിയിലേക്ക് വരുന്നതിനിടെയാണ് ഡ്രൈവര്‍ മൊബൈല്‍ ഉപയോ​ഗിച്ചത്. തൊട്ടടുത്തിരുന്ന യാത്രക്കാരി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് ഡ്രൈവര്‍ക്കെതിരെ എംവിഡി നടപടിയെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *