കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിധിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകന് ഡോ. എം.കെ. റാം നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിശദീകരണം നല്കാന് ഹൈക്കോടതി സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ചു.
.ഹര്‍ജി വീണ്ടും ഈ മാസം 21ന് പരിഗണിക്കാനായി ജസ്റ്റീസ് എം.ബി. സ്നേഹലത മാറ്റി. സംസ്ഥാന സര്‍ക്കാരും പോലീസുമടക്കം എതിര് കക്ഷികളോട് നേരത്തെ കോടതി വിശദീകരണം തേടിയിരുന്നു. ആന്ധ്രയില്‍ ജനിച്ച് കര്‍ണാടകയില്‍ വളര്‍ന്ന തന്നെ മറ്റാരുടെയോ പ്രേരണയില്‍ കേസില്പ്പെടുത്തിയതാണെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.