റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ല : പ്രതിഷേധവുമായി വോട്ടർമാർ

അദിലാബാദ്(തെലങ്കാന): തിരഞ്ഞെടുപ്പുകാലത്ത് കോൺ​​ഗ്രസ് നൽകിയ വാ​ഗ്ദാനങ്ങൾ പാലിക്കത്തതിൽ പ്രതിഷേധവുമായി തെലങ്കാനയിലെ വോ‍ട്ടർമാർ. അധികാരമേറ്റു 100 ദിവസത്തിനുള്ളില്‍ ആറ് ഗ്യാരണ്ടികള്‍ നടപ്പിലാക്കുമെന്ന വാഗ്ദാനങ്ങള്‍ പാഴ് വാക്കായെന്ന് ചൂണ്ടിക്കാട്ടി അദിലാബാദ് ജില്ലയിലെ വോട്ടര്‍മാർ രാഹുല്‍ ഗാന്ധി എംപിക്ക് കത്തെഴുതി .ഹിന്ദിയിലും ഇംഗ്ലീഷിലുമായി രാഹുല്‍ ഗാന്ധിക്ക് പോസ്റ്റ് കാര്‍ഡില്‍ കത്തെഴുതിയാണ് പ്രശ്‌നത്തിന് പരിഹാരം തേടുന്നത്.

കോണ്‍ഗ്രസ് ആറ് ഗ്യാരണ്ടികളായിരുന്നു വോട്ടര്‍മാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്

സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, 500 രൂപയ്ക്കു പചക വാതക സിലിണ്ടര്‍, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2500 രൂപയുടെ ധനസഹായം തുടങ്ങിയവ കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇവ നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് വോട്ടര്‍മാര്‍ രാഹുലിന് കത്തയച്ചത്..

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് ആറ് ഗ്യാരണ്ടികളായിരുന്നു വോട്ടര്‍മാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. പ്രചരണ സമയത്ത് തെലുങ്കാനയിലും ആറ് ഗ്യാരണ്ടികള്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *