റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം ഞെട്ടിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കുറ്റിപ്പുറത്തു മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ

August 9, 2023 - 8:42 pm

എടപ്പാൾ:മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം ഞെട്ടിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.ആദായനികുതി വകുപ്പിൻ്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്.കരിമണൽ ഖനന കമ്പനിയുമായി വീണയ്ക്കുള്ള ഇടപാട് പരിശോധിക്കണം.ഏതാവശ്യത്തിനാണ് കരിമണൽ – കമ്പനി മുഖ്യമന്ത്രിയുടെ കുടുംബത്തിന് പണം നൽകിയതെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. ബാങ്ക് വഴി ലഭ്യമായ സഹായത്തിന് പുറമെ മറ്റു വഴികളിലൂടെ പണം നൽകിയിട്ടുണ്ടോ എന്നും പരിശോധിക്കണം. എന്ത് സഹായമാണ് അനധികൃതമായി മുഖ്യമന്ത്രി ഈ കമ്പനിക്ക് നൽകിയതെന്നും സിപിഎമ്മിൻ്റെ സംസ്ഥാന, ദേശീയ നേതൃത്വങ്ങൾ മുഖ്യമന്ത്രിയോട് വിശദീകരണം തേടണമെന്നും കെ സുരേന്ദ്രൻ ആവിശ്യപ്പെട്ടു.ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തയ്യാറെടുപ്പുകൾ ബി ജെ പി തുടങ്ങി കഴിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മൂന്ന് ദിവസത്തിനകം സ്ഥാനാർത്ഥി സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകും. പാർട്ടിയുടെ കോർ ഗ്രൂപ്പ് യോഗവും, എൻഡിഎയുടെ യോഗവും 12ന് തൃശൂരിൽ വച്ച് ചേരും.അന്തിമമായ സ്ഥാനാർത്ഥിപ്പട്ടിക യോഗത്തിനുശേഷം ഉണ്ടാകും.പ്രതിപക്ഷം പിണറായി വിജയന്റെ ബിടീമായാണ് പ്രവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയനുമായി എല്ലാം പറഞ്ഞ് കോംപ്ലിമെന്റ് ആക്കുകയാണ് വിഡി സതീശൻ ചെയ്യുന്നത്. പ്രതിപക്ഷ നേതാവല്ല മറിച്ച് ഭരണകക്ഷി നേതാവാണ് സതീശൻ. അദ്ദേഹത്തിന്റെ പുനർജനി തട്ടിപ്പിന്റെ എല്ലാ കാര്യങ്ങളും പിണറായിയുടെ കയ്യിലുണ്ട്. അതുകൊണ്ടാണ് സതീശൻ നിയമസഭയിൽ മിണ്ടാതിരിക്കുന്നത്. നിയമസഭയിൽ 40

അംഗങ്ങളുണ്ടായിട്ടും സർക്കാരിനെതിരെ ഒരു പ്രതിഷേധം പോലും ഉയർത്താൻ യുഡിഎഫിന് സാധിക്കുന്നില്ല. ഗണപതി അവഹേളനത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം തുടരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *