റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യക്തിത്വ അവകാശങ്ങള്‍ക്ക് സംരക്ഷണം തേടി നടന്‍ മോഹന്‍ലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍

March 24, 2026 - 8:00 am

ന്യൂഡല്‍ഹി |തന്റെ പേര്, ശബ്ദം, ചിത്രം, ശൈലികള്‍ എന്നിവ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍. ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷയായ ബഞ്ച് മാർച്ച് 24 ന് ഹർജി പരിഗണിക്കും.

ഇതേ ആവശ്യം ഉന്നയിച്ച് സിനിമാ, ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബോളിവുഡ് താരങ്ങളായ അനില്‍ കപൂര്‍, അമിതാഭ് ബച്ചന്‍, സൊനാക്ഷി സിന്‍ഹ തുടങ്ങിയവര്‍ ഇത്തരം ഹർജികള്‍ സമര്‍പ്പിച്ചിരുന്നു. പ്രധാനമായും പരസ്യങ്ങള്‍, ഉത്പന്നങ്ങള്‍, നിര്‍മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *