തിരുവനന്തപുരം: ക്ഷേത്രോത്സവ ഘോഷയാത്രക്കിടെ നൃത്തം ചെയ്തവരെ നിയന്ത്രിച്ച പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ സിപിഎം വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപ് (54), സതീഷ് (51) എന്നിവർ പിടിയിൽ. വെള്ളറട ചൂണ്ടിക്കൽ ആണ് സംഭവം. എസ്ഐ അഭിജിത്തിനെയാണ് ആക്രമിച്ചത്. പ്രതികളെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍, എസ്ഐ പ്രതീഷ്കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍ ജസീം എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
എസ്ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സിപിഎം അനുഭാവികള്‍ അനുവദിച്ചില്ല .
എസ്ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ് ശ്രമിച്ചെങ്കിലും അവിടെയെത്തിയ സിപിഎം അനുഭാവികള്‍ അനുവദിച്ചില്ല . തുടര്‍ന്ന് പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞ അക്രമി സംഘത്തെ ഏപ്രിൽ 16 വ്യാഴാഴ്ചയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
.
