റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിതാ ഡോക്ടറെ പീഡിപ്പിച്ച നഴ്‌സ് പിടിയില്‍

March 3, 2023 - 10:27 pm

കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് വനിതാ ഡോക്ടറെ പീഡിപ്പിച്ച നഴ്‌സ് പിടിയില്‍. തൃശൂര്‍ സ്വദേശി നിഷാം ബാബു(24)വിനെയാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടുനിന്നാണ് ഇയാളെ പിടികൂടിയത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30നാണ് സംഭവം. ഇയാളും ഇതേ ആശുപത്രിയിലെ നഴ്‌സാണ്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ മെച്ചപ്പെട്ട ജോലി തരപ്പെടുത്തിത്തരാമെന്നുപറഞ്ഞ് യുവതിയെ കോയമ്പത്തൂരിലേക്കു കൊണ്ടുപോവാനായിരുന്നു ശ്രമം. ഇതിനായി കോഴിക്കോട്ട് എത്തിച്ച് ഹോട്ടലില്‍ മുറിയെടുത്ത ശേഷം പീഡിപ്പിക്കുകയായിരുന്നു.

യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി പല ഹോട്ടലുകളില്‍ കൊണ്ടുപോയി അഞ്ചുതവണ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. കെണിയില്‍ അകപ്പെട്ടെന്നു മനസിലാക്കിയ യുവതി ഇയാളുടെ ഫോണ്‍നമ്പര്‍ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുകയായിരുന്നു. പ്രതികാരമായി തന്റെ നഗ്‌നചിത്രങ്ങള്‍ നിഷാം ബാബു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഡോക്ടര്‍ കോഴിക്കോട് കസബ പോലീസില്‍ പരാതി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *