വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ നീക്കം: സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും

കണ്ണൂര്‍: സി.പി.എമ്മിനെ ഉലച്ച നിലവിലെ വിവാദങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. വെള്ളിയാഴ്ച്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തേക്കും. ഇടഞ്ഞു നില്‍ക്കുന്ന ഇ പി ജയരാജനെ പങ്കെടുപ്പിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്. ഇ.പിയെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിലനിര്‍ത്തി പ്രശ്‌നത്തിന് സമവായമുണ്ടാക്കാനാണ് സി.പി.എമ്മിലുള്ളില്‍ നീക്കം നടക്കുന്നത്. പി ജയരാജന്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഗുണം ചെയ്യില്ലെന്നാണ് പൊതുവിലയിരുത്തല്‍. ബഫര്‍ സോണ്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാരിനും മുന്നണിക്കും വെല്ലുവിളി ഉയര്‍ത്തി നില്‍ക്കവേ ഇടതുമുന്നണി യോഗം വിളി ക്കാത്തതില്‍ ഘടക കക്ഷികളും അസംതൃപ്തിയിലാണ് പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്നവരെ അടുപ്പിക്കുന്നതിനാണ് കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തെറ്റുതിരുത്തല്‍ മാര്‍ഗരേഖ കൊണ്ടുവന്നത്. പുറമേക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് മാര്‍ഗരേഖ ചര്‍ച്ചയ്‌ക്കെടുത്തുവെങ്കിലും ഫലത്തില്‍ മുതിര്‍ന്ന നേതാവായ ഇ.പി ജയരാജനെതിരെയാണ് ആരോപണങ്ങള്‍ തിരിഞ്ഞത്.പഴയതുപോലെ പാര്‍ട്ടിയില്‍ സമവായ ശ്രമം നടത്തുന്നതിന് കോടിയേരി ബാലകൃഷ്ണനില്ലാത്ത സവഹചര്യത്തിഇ നേതാക്കള്‍ തമ്മിലുള്ള കുടിപ്പക ഇനിയും വര്‍ധിക്കുമെന്ന ആശങ്ക അണികള്‍ക്കുണ്ട്.

Share
അഭിപ്രായം എഴുതാം