റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയല്‍വാസിയായ അഭിഭാഷകനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

October 28, 2022 - 5:05 pm

കൊട്ടാരക്കര(കൊല്ലം): വാക്കുതര്‍ക്കത്തിനിടെ അയല്‍വാസിയായ അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുലമണ്‍ കോട്ടപ്പുറം മഹാത്മാനഗര്‍ മുകളുവിള പ്രിന്‍സ് ബാംവില്‍ പ്രൈം എബി അലക്‌സാ(36)ണ് അറസ്റ്റിലായത്. അയല്‍ക്കാരനും അഭിഭാഷകനുമായ മുതിരവിള പുത്തന്‍വീട്ടില്‍ മുകേഷിനെയാണ് ഇയാള്‍ വെടിവച്ചത്.

വീട്ടില്‍ കയറി മുകേഷിന്റെ മാതാപിതാക്കളെ പ്രൈം എബി അലക്‌സ് മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ഇതു സംബന്ധിച്ച വാക്കുതര്‍ക്കത്തിനിടയിലാണ് ഇയാള്‍ തോക്ക് ഉപയോഗിച്ചു മുകേഷിന് നേരെ വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. തോളെല്ലിന് പരുക്കേറ്റ മുകേഷിനെ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *