റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ചോദ്യം ചെയ്യലിന് ഹാജരായി. മുന്‍കൂര്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡിഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് എല്‍ദോസ് കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായത്. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍ കുമാറിന് മുന്നിലാണ് എംഎല്‍എ ഹാജരായത്. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായ എംഎല്‍എയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. തുടര്‍ന്ന് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കും. ഇതിനു ശേഷമാകും വിശദമായ മൊഴി രേഖപ്പെടുത്തുക.വിശദമായ തെളിവെടുപ്പും വരും ദിവസങ്ങളിലുണ്ടാകും. യുവതിയെ മര്‍ദിച്ചെന്ന് പരാതായില്‍ ആരോപിക്കുന്ന കോവളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്താനാണ് സാധ്യത. എല്ലാ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുമെന്നും കോടതിയില്‍ പൂര്‍ണ വിശ്വസമുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *