താനൂര്‍: മലപ്പുറം കല്‍പകഞ്ചേരി പോലീസ് മഫ്തിയില്‍ സ്‌പെഷ്യല്‍ ഡ്രൈവിനിറങ്ങിയതോടെ ആദ്യദിനം പിടികൂടിയത് അന്‍പത് ഇരു ചക്രവാഹങ്ങള്‍. രണ്ടാം ദിവസം മുപ്പത് ഇരുചക്ര വാഹനങ്ങളും പിടികൂടി. വിദ്യാര്‍ഥികള്‍ പോലീസിനെ യൂണിഫോമില്‍ കണ്ടാല്‍ ബൈക്ക് യാത്രക്കിടയില്‍ കൂടുതല്‍ അപകട സാധ്യത ഉണ്ടാവാതിരിക്കാന്‍ കല്പകഞ്ചേരി പോലീസ് മഫ്തിയില്‍ രണ്ട് ദിവസങ്ങളില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ പിടികൂടിയത് എണ്‍പത് ബൈക്കുകളാണ്.
മതിയായ രേഖകളില്ലാതെ റോഡിലിറക്കിയ ഇരുചക്ര വാഹനങ്ങളാണ് കല്പകഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പിടിയിലായത് മുഴുവന്‍ വിദ്യാര്‍ഥികളാണ്. വാഹനങ്ങള്‍ രൂപമാറ്റം വരുത്തുകയും, ഹെല്‍മറ്റ് ധരിക്കാതെയും ത്രിബിള്‍ വെച്ച് പോകുകയും ചെയ്ത വാഹനങ്ങളാണ് പിടികൂടിയത്. ഇതില്‍ രക്ഷിതാക്കളെ അറിയിച്ച് ഉപദേശങ്ങള്‍ നല്‍കി ഫൈന്‍ അടവാക്കി. മറ്റു ചിലത് കേസ് രജിസ്ട്രര്‍ ചെയ്തു.ദിവസങ്ങളായി നിയന്ത്രണമില്ലാതെ നിരവധി ഇരുചക്ര വാഹനങ്ങളാണ് റോഡില്‍ അപകടങ്ങള്‍ വരുത്തി വെച്ച് ഓടി കൊണ്ടിരുന്നത്. 18 വയസ്സ് പോലും തികയാത്ത വിദ്യാര്‍ഥികള്‍ ബൈക്ക് ഓടിക്കുന്നത് തുടര്‍ന്നാല്‍ രക്ഷിതാക്കളും പ്രതികളാവുമെന്നാണ് പോലീസ് സൂചന നല്‍കിയിട്ടുള്ളത്. വാഹന പരിശോധനയില്‍ ജിജോ ജോസഫ്, ദിപു, ഹബീബ് റഹ്മാന്‍, സുജിത്ത്, ഷംസാദ് പങ്കെടുത്തു. പരിശോധന തുടരുമെന്നും എസ്.ഐ അറിയിച്ചു.

