ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ച്‌ യുഐഡിഎഐ

ദില്ലി: ഉപയോക്താക്കളുടെ ആധാർ കാർഡ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ച്‌ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ).ഓരോ 10 വർഷത്തിലും ബയോമെട്രിക് ഡാറ്റ സ്വമേധയാ അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്ന് യുഐഡിഎഐ അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

നിലവിൽ, 5 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. എന്നാൽ ഇനി മുതൽ ഇത് എല്ലാ ഉപയോക്താക്കൾക്കും ബാധകമാകും. 10 വർഷത്തിലൊരിക്കൽ അവരുടെ ബയോമെട്രിക്‌സ്, ഡെമോഗ്രാഫിക്‌സ് തുടങ്ങിയവ അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ ആളുകളെ പ്രോത്സാഹിപ്പിക്കും. ഒരു വ്യക്തിക്ക് ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ, അതായത് 70 വയസ്സ് കഴിഞ്ഞാൽ, പിന്നീട് പുതുക്കേണ്ട ആവശ്യമില്ല.

മേഘാലയ, നാഗാലാൻഡ്, ലഡാക്ക് എന്നിവിടങ്ങളിലെ ഒരു ചെറിയ ശതമാനം ആളുകളെ ഒഴികെ രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും ആധാർ ഉണ്ട്. “എൻആർസി (നാഷണൽ സിറ്റിസൺസ് ഓഫ് സിറ്റിസൺസ്) പ്രശ്നം കാരണം എൻറോൾമെന്റ് വൈകിയാണ് മേഘാലയയിൽ ആരംഭിച്ചത്. നാഗാലാൻഡിലും ലഡാക്കിലും ചില വിദൂര പ്രദേശങ്ങൾ ഇനിയും ആധാർ എൻറോൾമെന്റ് ചെയ്യാനായി അവശേഷിക്കുന്നു.

യുഐഡിഎഐയ്ക്ക് 50,000-ത്തിലധികം എൻറോൾമെന്റ് സെന്ററുകളുണ്ടെന്നും ആധാർ ഉടമകളുടെ മൊബൈൽ നമ്പറുകളും വിലാസങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നത് ഉടനെ ആരംഭിക്കും. ഇത് ഡ്യൂപ്ലിക്കേഷൻ ഇല്ലാതാക്കാനും ഫണ്ടുകളുടെ ചോർച്ച തടയാനും പൊതു പണം ലാഭിക്കാനും സഹായിക്കും എന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ പറഞ്ഞു. പേപ്പർ രഹിതവും ലാഭിക്കുന്നതും ലക്ഷ്യമിട്ടുള്ള വ്യോമയാന മന്ത്രാലയത്തിന്റെ ഡിജിയാത്ര ആധാറുമായി ബന്ധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കുട്ടികൾക്കുള്ള ആധാർ എൻറോൾമെന്റ് സമയത്ത് രക്ഷാകർത്താവ് അല്ലെങ്കിൽ ഗാർഡിയൻ ഉണ്ടായിരിക്കണം. കൂടാതെ കുട്ടികളുടെ ആധാറിനെ സാധാരണ ആധാറിൽ നിന്ന് വേർതിരിക്കുന്നതിന് ഇത് നീല നിറത്തിലായിരിക്കും നൽകുക

Share
അഭിപ്രായം എഴുതാം