ഗുവാഹത്തി : ഗുവാഹത്തി ഐഐടിയിലെ വിദ്യാർത്ഥിയായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപരും സ്വദേശി സൂര്യനാരായണൻ പ്രേം കിഷോറാണ് മരിച്ചത്.ഗുവാഹത്തി ഐഐടിയിലെ ഡിസൈൻ വിഭാഗം വിദ്യാർത്ഥിയാണ് സൂര്യനാരായൺ. 2022 സെപ്തംബർ 17ന് ഹോസ്റ്റലിലെ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
മുറി തുറക്കാതെ വന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്തുക്കൾ സൂര്യനാരായണിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണം അറിഞ്ഞതിന് പിന്നാലെ കുടുംബം ഗുവാഹത്തിയിലേക്ക് തിരിച്ചതായി അസം പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.