ലക്നോ: ബിഎസ്എഫ് ജവാൻ വീട്ടിൽവച്ച് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയും കാമുകനും കൂട്ടാളികളും അറസ്റ്റിൽ. കഴിഞ്ഞ 25ന് ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന സംഭവത്തിൽ ബിഎസ്എഫ് കോൺസ്റ്റബിൾ നൈൻ സിംഗ് (35) ആണ് കൊല്ലപ്പെട്ടത്. നൈൻ സിംഗിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജവാന്റെ ഭാര്യ കോമൾ ദേവി, ഇവരുടെ കാമുകൻ ഗുൽഷാൻ, സഹായികളായ രാഹുൽ, ഗുഡു, മോണ്ടു എന്നിവർ പിടിയിലായത്. നൈൻ സിംഗിന്റെ ബന്ധുവാണ് ഗുൽഷാനെന്നു പോലീസ് പറഞ്ഞു.
വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ ഭാര്യയും കാമുകനും ചേർന്നു വെടിവയ്ക്കുകയായിരുന്നു.
ബംഗാളിൽ ജോലി ചെയ്തിരുന്ന നൈൻ അവധിക്കു നാട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ ഭാര്യയും കാമുകനും ചേർന്നു വെടിവയ്ക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്നു പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ആവശ്യമായ തോക്ക് വാങ്ങുന്നതിനായി കോമൾ തന്റെ സ്വർണാഭരണങ്ങൾ വിറ്റതായി പോലീസ് കണ്ടെത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തു.
.


