റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തേജസ്വിനും ജില്‍നയ്ക്കും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി

July 23, 2022 - 9:16 am

ന്യൂഡല്‍ഹി: ഹൈജമ്പ് താരം തേജസ്വിന്‍ ശങ്കറിന് ബിര്‍മിങാമില്‍ അടുത്തയാഴ്ച തുടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതി. ഗെയിംസ് സംഘാടക സമിതി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അപേക്ഷ സ്വീകരിച്ചതോടെ ഒരു മാസത്തിലേറെ നീട്ട അനിശ്ചിതാവസ്ഥയ്ക്ക് അന്ത്യമായി.കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും ബിര്‍മിങാം സംഘാടക സമിതിയും ചേര്‍ന്നു നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനമുണ്ടായത്. മലയാളി താരം എം.വി. ജില്‍നയുടെ അപേക്ഷയും അംഗീകരിച്ചു. 4-100 മീറ്റര്‍ റിലേയിലാണു മത്സരിക്കുന്നത്. ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ട സേകര്‍ ധനലക്ഷ്മിക്കു പകരമാണു ജില്‍നയെ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ സംഘത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരേ തേജസ്വിന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉത്തരവിനെ തുടര്‍ന്നാണ് അപേക്ഷ നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *