റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്‌ : കാട്ടുപന്നികളെ വെടിവെക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ അനുമതി നല്‍കാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്ന്‌ വനം മന്ത്രി എകെ. ശശീന്ദ്രന്‍. വസ്‌തുതകള്‍ മനസിലാക്കാതെയുളള മനേകാ ഗന്ധിയുടെ പ്രതീകരണത്തിന്‌ മറുപടി നല്‍കും സര്‍ക്കാര്‍ തീരുമാനം ശരിയാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കഴിഞ്ഞ ദിവസം തിരുവമ്പാടിയില്‍ വിദ്യാര്‍ത്ഥിക്കുനേരെയുണ്ടായ കാട്ടുപന്നി ആക്രമണം. കേന്ദ്ര നിയമ പ്രക്രാരം സംസ്ഥാനത്തിന്‌ ഇത്തരം നടപടിക്ക്‌ അധികാരമുണ്ട്‌.

വന്യമൃഗങ്ങളെ ഇല്ലായ്‌മ ചെയ്യാനുളള ഉത്തരവ്‌ പുറപ്പെടുവിക്കാനുളള വനംവകുപ്പു പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍മാരുടെ അധികാരം തദ്ദേശ സ്ഥാപന അധികൃതര്‍ക്ക്‌ കൈമാറ്റം ചെയ്‌തുവെന്നത്‌ മാത്രമാണ്‌ ഇപ്പോള്‍ ചെയ്‌തിട്ടുളളത്‌. ഇക്കാര്യം മനേകാ ഗാന്ധിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *