റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദിലീപ് പൾസർ സുനിയുമായി പണമിടപാട് നടത്തിയതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച്

May 28, 2022 - 2:01 pm

കൊച്ചി: ദിലീപ് പള്‍സര്‍ സുനിക്ക് പണം നല്‍കിയതിന് തെളിവു കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്. ഒരു ലക്ഷം രൂപ പള്‍സര്‍ സുനിയുടെ അമ്മയുടെ യൂണിയന്‍ ബാങ്ക് അക്കൗണ്ടില്‍ നവംബര്‍ രണ്ടിന് നിക്ഷേപിച്ചെന്നാണ് കണ്ടെത്തല്‍. പണം നല്‍കിയതിന്റെ തലേ ദിവസം ദിലീപിന്റെ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം പിന്‍വലിച്ചു. ഇതിന്റെ തെളിവുകള്‍ ദിലീപിന്റെ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷനില്‍ നിന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്നാണ് കോടതിയെ അറിയിച്ചത്.

നടിയെ ആക്രമിച്ച അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം തേടി നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യമുള്ളത്. നിലവില്‍ നിശ്ചയിച്ചിരിക്കുന്ന സമയം 2022 മെയ് 31 ന് തീരുന്ന സാഹചര്യത്തിലാണ് സമയം നീട്ടി ചോദിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണം അട്ടിമറിക്കാനും, അവസാനിപ്പിക്കാനും ശ്രമം നടക്കുന്നതായി ആരോപിക്കുന്ന അതിജീവിതയുടെ ഹര്‍ജിപരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ ഈ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *