റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാക്രോണിന് വിജയം

April 25, 2022 - 12:10 pm

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണിന് വിജയം. തീവ്ര വലതുപക്ഷ നേതാവ് മറീന്‍ ലീ പെന്നിനെയാണ് പരാജയപ്പെടുത്തിയത്. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മാക്രോണിന്റെ വിജയം. ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മാക്രോണിന് 57-58 ശതമാനം വരെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതോടെ മാക്രോണിന്റെ അനുയായികള്‍ ഫ്രഞ്ച്, ഇ യു പതാകകളുമായി നഗരങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തി. ആയിരക്കണക്കിന് വരുന്ന അനുയായികളോട് നന്ദി അറിയിച്ച് മാക്രോണും സംസാരിച്ചു.തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടില്‍ വോട്ടര്‍മാരില്‍ വ്യാപകമായ നിസ്സംഗതയുണ്ടായിരുന്നു. ഇന്നലെ വോട്ടിംഗ് സമയം ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ പുറത്തുവന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 63.2 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. 2017ല്‍ മാക്രോണ്‍ വിജയിച്ച തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 69.4 ആയിരുന്നു പോളിംഗ് ശതമാനം. 6.2 ശതമാനത്തിന്റെ കുറവ്. കുറഞ്ഞ പോളിംഗ് ശതമാനം മാക്രോണിന് അനുകൂലമായി എന്നാണ് വിലയിരുത്തല്‍.ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 74 ശതമാനമായിരുന്നു പോളിംഗ്. ഈ മാസം പത്തിന് നടന്ന ഒന്നാം റൗണ്ട് വോട്ടെടുപ്പില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയതോടെയാണ് ലീ പെന്നും മാക്രോണും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *