റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്‌ :ശ്രീനിവാസന്‍ കൊലക്കേസില്‍ 22/04/22 അറസ്‌റ്റിലായ മുഹമ്മദ്‌ ബിലാല്‍, റിയാസുദ്ദീന്‍ എന്നിവരുമായുളള തെളിവെടുപ്പ്‌ തുടരുകയാണ്‌ ശംഖുവാരത്തോട്‌ പളളിക്കു സമീപത്തുള്‍പ്പടെയുളള പ്രദേശങ്ങളിലാണ്‌ തെളിവെടുപ്പ് നടക്കുന്നത്‌. കൊലനടത്തിയ ശേഷം പ്രതികള്‍ ഉപേക്ഷിച്ച വാഹനങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെത്താനാണ്‌ ശ്രമം. കേസില്‍ കസ്‌റ്റഡിയിലായ അഷ്‌ഫാക്ക്‌ എന്നയാളുടെ ബൈക്കും തെളിവെടുപ്പിനിടെ പോലീസിന്‌ ലഭിച്ചു.

ഗൂഡാലോചനയില്‍ പങ്കെടുത്തവരാണ്‌ ഇന്നലെ പിടിയിലായതെന്നാണ്‌ വിവരം. ആക്രമണത്തിന്‌ പ്രതികള്‍ ഉപയോഗിച്ച ഒരു സ്‌കൂട്ടറും ആയുധങ്ങള്‍ കൊണ്ടുവരാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കണ്ടെടുത്തിട്ടുണ്ട്‌. കസ്‌റ്റഡിയിലെടുത്തവരുടെ അറസ്‌റ്റ്‌ ഇന്നുണ്ടായേക്കും. കൊലപാതകം നടത്തിയവര്‍ക്ക്‌ സഹായങ്ങള്‍ ചെയ്‌തുകൊടുത്ത നാലുഎസ്‌.ഡിപിഐ ,പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പാലക്കാട്‌ കല്‍പ്പാത്തി ശംഖുവാരമേട്‌ സ്വദേശികളായ മുഹമ്മദ്‌ ബിലാല്‍ (22),മുഹമ്മദ്‌ റിസ്വാന്‍(20),റിയാസുദ്ദീന്‍(35), പുതുപ്പരിയാരം ഇന്‍ഡസ്‌ട്ര്യല്‍ എസ്റ്റേറ്റ്‌ പാരപ്പത്ത്‌ തൊടി സഹദ്‌ (22) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.

ശ്രീനിവാസന്റെ നീക്കങ്ങള്‍ മനസിലാക്കാന്‍ നഗരത്തിലൂടെ പലതവണ സഞ്ചരിച്ച ഇവര്‍ 11 മണിയോടെ ശ്രീനിവാസന്‍ കടയിലെത്തിയപ്പോള്‍ കൊലയാളി സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കിയതും ഇവരാണ്‌. ഗൂഡാലോചനയില്‍ കൂടുതല്‍ പേര്‍ക്ക്‌ പങ്കുണ്ടെന്നും കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഡിജിപി വിജയ്‌സാഖറെ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *