റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി : വയനാട്‌ മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‌ സ്ഥാന കയറ്റം നല്‍കുകയും നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയ ഉദ്യോഗസ്ഥനടക്കം രണ്ടുപേരെ സ്ഥലം മാറ്റുകയും ചെയ്‌ത നടപടി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണല്‍ (സി.എ.ടി.) സ്റ്റേ ചെയതു. ഉത്തര മേഖലാ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ (സിസിഎഫ്‌) ഡി.കെ വിനോദ്‌ കുമാറിനെ സോഷ്യല്‍ ഫോറസ്‌ട്രി കണ്‍സര്‍വേറ്റര്‍ പദവിയില്‍ കൊല്ലത്തേക്ക്‌ മാറ്റിയതും ,വനം ചീഫ്‌ കണ്‍സര്‍വേറ്ററായിരുന്ന സഞ്‌ജയന്‍കുമാറിനെ സിസിഎഫ്‌ (വര്‍ക്കിംഗ്‌ പ്ലാന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌) പദവിയിലേക്ക്‌ മാറ്റി നിയമിച്ചതും ചോദ്യം ചെയ്‌ത്‌ ഇരുവരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ സ്റ്റേ ഉത്തരവ്‌.

മരം മുറിയുമായി ബന്ധപ്പെട്ട്‌ കുറ്റാരോപിതനാവുകയും സസ്‌പെന്‍ഡ്‌ ചെയ്യാന്‍ ശിപാര്‍ശ ചെയ്യപ്പെടുകയും ചെയ്‌ത എന്‍.ടി സാജനെ ദക്ഷിണ മേഖലാ ചീഫ്‌ കണ്‍സര്‍വേറ്ററാക്കിയതിനും ഹര്‍ജിക്കാരുടെ സ്ഥലംമാറ്റത്തിനുമാണ്‌ സ്‌റ്റേ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *