റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തില്‍ പട്ടിക ജാതി/പട്ടിക വര്‍ഗ സംവരണം ഇല്ലാതാക്കുന്നത് പ്രശ്നമാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജസ്റ്റിസുമാരായ എല്‍.നാഗേശ്വര റാവു, ബി.ആര്‍.ഗവായ് എന്നിവരുടെ ബെഞ്ചിലാണു കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.ഭരണഘടനയ്ക്ക് അനുസൃതമായി തയാറാക്കിയ നയം റദ്ദാക്കുമ്പോള്‍ ജീവനക്കാര്‍ക്കിടയില്‍ അസ്വസ്ഥത പടരും. ഉദ്യോഗക്കയറ്റ സംവരണം റദ്ദാക്കപ്പെടുന്നത് ജീവനക്കാരുടെ ശമ്പളത്തെയും മറ്റ് ആനുകൂല്യങ്ങളെയും ബാധിക്കും. നല്‍കിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുക പ്രയാസമാണ്. വിരമിച്ച ജീവനക്കാരുടെ പെന്‍ഷനെ വരെ ബാധിക്കും. ഇതു ദീര്‍ഘനാളത്തെ നിയമവ്യവഹാരത്തിനു കാരണമാകുമെന്നും കേന്ദ്രം വ്യക്തമാക്കി.നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ ഈ വിഭാഗത്തിന്റെ പ്രാതിനിധ്യം കുറവാണ്. സംവരണം നല്‍കുന്നതു ഭരണത്തെ ഒരുതരത്തിലും ബാധിക്കില്ല. ജീവനക്കാരുടെ കാര്യക്ഷമത അളക്കുന്നത് വാര്‍ഷിക പെര്‍ഫോമന്‍സ് അസെസെ്മന്റ് റിപ്പോര്‍ട്ട് വച്ചാണെന്നും കേന്ദ്രം വ്യക്തമാക്കി.

കേന്ദ്രത്തിനു കീഴില്‍ വരുന്ന മന്ത്രാലയങ്ങളുടെയും വിഭാഗങ്ങളുടെയും വിവരങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. ആകെയുള്ള 27,55,430 ജീവനക്കാരില്‍ 4,79,301 പേര്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. 2,14,738 പേര്‍ പട്ടിക വര്‍ഗ വിഭാഗത്തിലുമുള്ളവരാണെന്നു കേന്ദ്രം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *