റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചണ്ഡീഗഡ്: വിളനാശത്തിനു നഷ്ടപരിഹാരം നല്‍കാത്തതിന്റെ പേരില്‍ പഞ്ചാബില്‍ 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കി കര്‍ഷകര്‍. മുക്താന്‍ ജില്ലയിലെ ലാംബിയിലുള്ള സബ്- തഹസീല്‍ദാര്‍ ഓഫീസില്‍ മണിക്കൂറുകളാണ് ഇവരെ തടഞ്ഞുവച്ചത്. തിങ്കളാഴ്ച രാത്രി വൈകി പോലീസ് എത്തിയാണ് നായിബ് തഹസീല്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിച്ചത്. പുഴുക്കളുടെ ആക്രമണത്തില്‍ പരുത്തിക്കൃഷി പാടേ നഷ്ടത്തിലായെന്നു കാട്ടിയാണ് കര്‍ഷകര്‍ നഷ്ടപരിഹാരത്തിനു സമീപിച്ചത്. തിങ്കളാഴ്ച നൂറിലേറെ കര്‍ഷകര്‍ ഫാം യൂണിയന്റെ ബാനറില്‍ ലാംബിയിലെ സബ്- തഹസീല്‍ദാര്‍ ഓഫീസിനു മുന്നില്‍ ആദ്യം പ്രതിഷേധ പ്രകടനം നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *