റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ.എസ്.എല്‍.: ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് ഫൈനല്‍

March 17, 2022 - 6:30 pm

പനജി: ആവേശം വാനോളമുയര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സിയെ നേരിടും. നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ എ.ടി.കെ. മോഹന്‍ ബഗാനെതിരേ ഹൈദരാബാദ് പരാജയപ്പെട്ടെങ്കിലും ആദ്യ പാദ മത്സരത്തിലെ വിജയമാണ് ഹൈദരാബാദിന് തുണയായത്. അഗ്രിഗേറ്റ് സ്‌കോറില്‍ രക്ഷപ്പെട്ടെത്തിയ ഹൈദരാബാദ് ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിട്ടും മോഹന്‍ ബഗാന്‍ പുറത്താകുകയായിരുന്നു. ആദ്യ പാദ സെമിയില്‍ ഹൈദരാബാദ് ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് മോഹന്‍ ബഗാനെ കീഴടക്കിയിരുന്നു. ഇതോടെ ആകെ 3-2 എന്ന സ്‌കോറിന് ഹൈദരാബാദ് മുന്നിലെത്തി. തുടക്കം മുതല്‍ മെച്ചപ്പെട്ട മത്സരമാണ് മോഹന്‍ ബഗാന്‍ കാഴ്ചവച്ചത്. ഏഴാം മിനിറ്റില്‍ ജോണി കൗക്കോയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഹൈദരാബാദ് ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി അത് തട്ടിയകറ്റി. പിന്നീട് മത്സരത്തിന്റെ 79-ാം മിനിറ്റില്‍ മാത്രമാണ് മോഹന്‍ ബഗാന് ഗോള്‍ കണ്ടെത്താനായത്. റോയ് കൃഷ്ണയാണ് മോഹന്‍ ബഗാനായി ഗോള്‍ നേടിയത്. ഹൈദരാബാദിന്റെ ആദ്യ ഐ.എസ്.എല്‍. ഫൈനലാണ് ഞായറാഴ്ച്ച നടക്കുക. മാര്‍ച്ച് 20ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിലാണ് ഫൈനല്‍. എന്നാല്‍ മൂന്നാം തവണ ഫൈനല്‍ കളിക്കാനായി എത്തുന്ന ബ്ലാസ്റ്റേഴ്സിനു മുന്നില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *