റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പെണ്‍കുട്ടിയും പ്രതിയും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നു, വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു തുടങ്ങിയ കാരണങ്ങള്‍ പോക്സോ കേസില്‍ ജാമ്യം അനുവദിക്കുന്നതിനെ ബാധിക്കില്ലെന്ന് സുപ്രീം കോടതി.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം 2012, ഐ.പി.സി എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച ജാര്‍ഖണ്ഡ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കികൊണ്ടായിരുന്നു ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

ജാമ്യാപേക്ഷ അനുവദിക്കുന്നതില്‍ ഹൈക്കോടതിക്ക് വ്യക്തമായ പിഴവുണ്ടായതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സെക്ഷന്‍ 164 പ്രകാരം എഫ്.ഐ.ആറില്‍ പറയുന്നതിനനുസരിച്ച് പരാതിക്കാരിയും പ്രതിയും തമ്മില്‍ പ്രണയബന്ധം ഉണ്ടായിരുന്നു. പ്രതി പരാതിക്കാരിയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കേസ് കൊടുത്തത് എന്നത് വിചിത്രമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *