റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: പോക്‌സോ കെസിലെ പ്രതികളോട്‌ ഒരുതരത്തിലുളള ദാക്ഷിണ്യവും പ്രകടിപ്പിക്കില്ലെന്ന്‌ സുപ്രീം കോടതി. കുട്ടികള്‍ അമൂല്യമായ നിധികാളാണ്‌ അവര്‍ വലിയ വെല്ലുവിളികലാണ്‌ രാജ്യത്ത്‌ നേരിടുന്നത്‌. പോക്‌സോ കേസുകളിലെ പ്രതികള്‍ക്ക്‌ അനുയജ്യമായ ശിക്ഷ നല്‍ണം. അത്‌ സമൂഹത്തിന്‌ ശക്തമായ സന്ദേസമാകണം. അശ്ലീല വീഡിയോകളും മറ്റു നിര്‍മിക്കാന്‍ കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്നവരോട്‌ ഒരുതരത്തിലുളള ദാക്ഷിണ്യവും ചെയ്യാന്‍ സാധിക്കില്ല. ജസ്‌റ്റീസുമാരായ എം.ആര്‍.ഷാ, ബി.വിനാഗരത്‌ന എന്നിവര്‍ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു.

നാലുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് വിരല്‍ പ്രവേശിപ്പിച്ച പ്രതി പോക്‌സോ നിയമത്തിലെ 3(ബി), 5(എം), ആറ്‌ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹനാണെന്ന്‌ ഉത്തരവിട്ടാണ്‌ കോടതിയുടെ നിരാക്ഷണം. കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ ഈ വകുപ്പുകള്‍ ചുമത്തരുതെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ പ്രതി കുറ്റം ചെയ്‌തുവെന്നും അതുകൊണ്ട്‌ കുട്ടിക്ക്‌ ക്ഷതവും വേദനയും മൂത്രമൊഴിക്കാന്‍ അസ്വസ്ഥതയും ഉണ്ടായെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ്‌ 5,6 വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ച വിചാരണക്കോടതി ഉതത്രവും അത്‌ ശരിവച്ച ഹൈക്കോടതി വിധിയും നിലനില്‍ക്കുമെന്ന്‌ കോടതി വിലയിരുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *