റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ മെഗാ തിരുവാതിരയില്‍ പോലീസ്‌ കേസെടുത്തു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ്‌ കേസ്‌. ജില്ലാ പഞ്ചായത്തംഗം സലൂജയടക്കം 550 പേര്‍ക്കെതിരെ യാണ്‌ കേസെടുത്തിരിക്കുന്നത്‌. 502 സ്‌ത്രീകളാണ്‌ തിരുവാതിരയില്‍ പങ്കെടുത്തത്‌. 2022 ജനുവരി 14 മുതല്‍ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ ചെറുവാരക്കോണം സിഎസ്‌ഐ സ്‌കൂള്‍ ഗ്രൗണ്ടിലാണ്‌ തിരുവാതിര സംഘടിപ്പിച്ചത്‌

സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം എംഎ ബേബി ,ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎല്‍എ സികെ ഹരീന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു തിരുവാതിര. കോവിഡ്‌ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.

കോവിഡ്‌ ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെയാണ്‌ അഞ്ഞൂറിലധികം സ്‌ത്രീകളെ അണിനിരത്തിയുളള തിരുവാതിര പരിപാടി സംഘടിപ്പിച്ചത്‌. ഇത്‌ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ്‌ പോലീസ്‌ കേസെടുത്തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *