റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദുബായ്: ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിയില്‍. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ അഫ്ഗാനിസ്താനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലേക്കു മാര്‍ച്ച് ചെയ്തത്. നാലു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ആവേശജയം. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍നിന്ന് പാകിസ്താനും സെമിയില്‍ കടന്നിട്ടുണ്ട്. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍.

ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു. നിശ്ചിത 50 ഓവറില്‍ അഫ്ഗാന്‍ നാലുവിക്കറ്റിന് 259 റണ്‍ നേടി. മറുപടി പറഞ്ഞ ഇന്ത്യ എട്ടു പന്ത് ബാക്കിനില്‍ക്കെ വിജയതീരമണഞ്ഞു.അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഹര്‍നൂണ്‍ സിങ് (74 പന്തില്‍ 65) ഇന്ത്യയുടെ ടോപ് സ്‌കോററായി. അംഗ്ക്രിഷ് രഘുവംശി (35), ക്യാപ്റ്റന്‍ യഷ് ധൂല്‍ എന്നിവരും തരക്കേടില്ലാതെ ബാറ്റ്വീശി. ഒരുഘട്ടത്തില്‍ പരാജയഭീതിയിലായ ടീമിനെ കൗശല്‍ താംബ(29 പന്തില്‍ പുറത്താകാതെ 35), രാജ് ബാവ (55 പന്തില്‍ പുറത്താകാതെ 43 എന്നിവരുടെ അവസരോചിത ബാറ്റിങ്ങാണ് ലക്ഷ്യത്തിലെത്തിച്ചത്. നാലു വിക്കറ്റെടുത്ത നൂര്‍ അഹമ്മദ് അഫ്ഗാന്‍ ബൗളര്‍മാരില്‍ തിളങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *