റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

26 വിഷയങ്ങളില്‍ ചര്‍ച്ച: ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗം ആരംഭിച്ചു

November 15, 2021 - 10:13 am

തിരുപ്പതി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ദക്ഷിണ മേഖല മന്ത്രിതല കൗണ്‍സില്‍ യോഗത്തിന് തുടക്കം. 26 വിഷയങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉദ്ഘാടന പ്രസംഗം നടത്തി. കഴിഞ്ഞ യോഗത്തിലെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട രണ്ട് റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യും. അടുത്ത സമ്മേളന വേദിയും യോഗത്തില്‍ തീരുമാനിക്കും. 24 പുതിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *