റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പി.ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാക്കാന്‍ സി പി എം തീരുമാനം; പി.ശ്രീരാമകൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാക്കും

November 12, 2021 - 8:23 am

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാക്കാന്‍ പാര്‍ട്ടി തീരുമാനം. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാക്കാനും ശോഭന ജോര്‍ജിനെ ഔഷധി ചെയര്‍പഴ്‌സണാക്കാനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റില്‍ തീരുമാനമായി.

സി.പി.ഐ.എം വിട്ടു കോണ്‍ഗ്രസിലേക്കു മടങ്ങിയ ചെറിയാന്‍ ഫിലിപ്പിനെയാണ് ഖാദി ബോര്‍ഡിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നേരത്തെ നല്‍കിയിരുന്നു.

വടകര മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയപ്പെട്ടതിന് പിന്നാലെ പി.ജയരാജന് കാര്യമായ സ്ഥാനങ്ങളോന്നുമില്ലാത്ത സാഹചര്യത്തിലാണ് പുതിയ നിയമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *