തെക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതചുഴി: കേരളത്തില്‍ മഴ കനക്കും

തിരുവനന്തപുരം: കേരളത്തില്‍ മഴ കനക്കുമെന്ന സൂചന നല്‍കി തെക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം പുതിയൊരു ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 2-3 ദിവസങ്ങളില്‍ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 24 വരെ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. തുലാവര്‍ഷ മഴയ്ക്ക് വഴിയൊരുക്കുന്ന കിഴക്കന്‍ കാറ്റിനോട് അനുബന്ധിച്ചാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. സംസ്ഥാനത്ത് തുലാവര്‍ഷം ചൊവ്വാഴ്ചയോടെ തുടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →