എസ് ജയ്ശങ്കര്‍ ഇസ്രായേലി പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി കൂടിക്കാഴ്ച നടത്തി

ടെല്‍ അവീവ്: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇസ്രായേലി പ്രസിഡന്റ് ഐസക് ഹെര്‍സോഗുമായി കൂടിക്കാഴ്ച നടത്തി. ഭൗമരാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഉഭയകക്ഷി ബന്ധം ഉന്നതതലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രസിഡന്റിനുള്ള താല്‍പ്പര്യത്തില്‍ ജയ്ശങ്കര്‍ നന്ദി പറഞ്ഞു. ചൊവ്വാഴ്ച ജയ്ശങ്കര്‍ സ്പീക്കര്‍ മിക്കെ ലെവിയുമായി കണ്ടിരുന്നു. ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥരുമായി തെക്കന്‍ ഇസ്രായേലിലെ ഒവ്ഡ എയര്‍ബേസില്‍ വച്ച് മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്ലു ഫ് ളാഗ് 2021 സംയുക്ത അന്താരാഷ്ട്ര സൈനിക അഭ്യാസത്തിനുവേണ്ടിയാണ് വ്യോമസേന ഉദ്യോഗസ്ഥര്‍ ഇസ്രായേലിലെത്തിയത്.

Share
അഭിപ്രായം എഴുതാം