ഗുവാഹത്തി: പെട്രോള്‍ വില ഇരുനൂറില്‍ എത്തുമ്പോള്‍ ഇരുചക്ര വാഹനങ്ങളില്‍ മൂന്നുപേരെ അനുവദിക്കാമെന്ന് അസമിലെ ബിജെപി അധ്യക്ഷന്‍ ബബീഷ് കലിത. തമുല്‍പുരില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പെട്രോള്‍ വില ഇരുനൂറില്‍ എത്തുമ്പോള്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കാന്‍ മൂന്ന് പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കും. അതിനായി നിര്‍മാതാക്കള്‍ മൂന്ന് സീറ്റുള്ള വാഹനം നിര്‍മ്മിക്കണമെന്നും കലിത പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. കലിതയുടെ വിവാദ പ്രസംഗം പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. ഇതാണോ മോദിയുടെ അച്ഛാ ദിന്‍ എന്ന് ചോദിച്ച കോണ്‍ഗ്രസ് ഇന്ധന വിലക്കയറ്റം പിടിച്ചുനിറുത്താന്‍ ബിജെപി ഒന്നും ചെയ്യുന്നില്ലെന്നും ആക്ഷേപിച്ചു.
