റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂ ഡല്‍ഹി : അഭിഭാഷകന്‍ ബസന്ത്‌ ബാലാജിയെ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്‌ജിയായി നിയമിച്ച്‌ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ജസ്റ്റീസ്‌ ഡി ശ്രീദേവിയുടെ മകനാണ്‌ ബസന്ത്‌ ബാലാജി. 2021 ഓഗസ്‌റ്റ്‌ 8 വെളളിയാഴ്‌ച അദ്ദേഹം സത്യ പ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റെടുക്കും.

2006 മുതല്‍ 2011 വരെ കേരള ഹൈക്കോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ സീനിയല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്നു. വി.എസ്‌ സര്‍ക്കാരിന്റെ കാലത്ത്‌ സുപ്രധാനമായ പല ഭൂമിയേറ്റെടുക്കല്‍ കേസുകളിലും സര്‍ക്കാരിനുവേണ്ടി ഹാജരായിട്ടുണ്ട്‌. തിരുവനന്തപുരം ലയോള സ്‌കൂളില്‍നിന്ന്‌ സ്‌കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്ന്‌ മാര്‍ ഇവാനിയോസ്‌ കോളേജില്‍ പ്രീഡിഗ്രി പഠനവും പൂര്‍ത്തിയാക്കി കേരള ലോ അക്കാദമിയില്‍ നിന്ന്‌ നിയമ ബിരുദവും കേരള സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഭാര്യ :സിമി പൊറ്റങ്ങാടിന്‍. മക്കള്‍: ആനന്തിക ബസന്ത്‌, സാരംഗ്‌ ബസന്ത്‌.

ബസന്ത്‌ ബാലാജിക്കുപുറമേ വിവിധ ഹൈക്കോടതികളിലായി 8 പേരെക്കൂടി ജഡ്‌ജിമാരായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കേരള ഹൈക്കോടതികളിലേക്ക്‌ കൊളീജിയം നല്‍കിയ ഏഴുശുപാര്‍ശകള്‍ കേന്ദ്രത്തിന്‍റെ പരിഗണനയിലാണ്‌. ബസന്ത്‌ ബാലാജിയുള്‍പ്പടെ 8 പേരെ കേരള ഹൈക്കോടതി ജഡ്‌ജിമാരാക്കാനാണ്‌ സെപ്‌തംബര്‍ 1ന്‌ ചീഫ്‌ ജസ്‌റ്റീസ്‌ എന്‍ വി രമണയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം യോഗം കേന്ദ്രസര്‍ക്കാരിന്‌ ശുപാര്‍ശ ചെയ്‌തത്‌. ശുപാര്‍ശ നിലവില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്‌ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *