റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോനു സൂദ് ഡല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡറായി; പിന്നാലെ റെയ്ഡുമായി ആദായ നികുതി വകുപ്പ്

September 16, 2021 - 11:37 am

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിപാടിയുടെ ബ്രാന്‍ഡ് അംബസഡര്‍ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ നടന്‍ സോനു സൂദ് ആദായ നികുതി വകുപ്പിന്റെ കുരുക്കില്‍.അദ്ദേഹത്തിന്റെ ഡല്‍ഹി, ലഖ്നൗ, മുംെബെ എന്നിവിടങ്ങളിലെ അടക്കം ആറ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ആദായ നികുതി തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം.കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്തിയത്. ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ അദ്ദേഹം എ.എ.പിയില്‍ ചേരുമെന്നും സൂചനയുണ്ടായിരുന്നു. സത്യത്തിന്റെ പാത ദുര്‍ഘടമായിരിക്കുമെന്നായിരുന്നു റെയ്ഡിനെക്കുറിച്ചുള്ള കെജ്രിവാളിന്റെ പ്രതികരണം.

കോവിഡ് കാലത്തെ സോനുവിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ലോക്ഡൗണ്‍ കാലത്ത് വിവിധ ഇടങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്കായി ബസുകളും വിമാനവും ഏര്‍പ്പാട് ചെയ്ത് അദ്ദേഹം െകെയടി നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *