കേരളത്തിന് 15,721 കോടി രൂപ അധികമായി കടമെടുക്കാന്‍ അനുമതി

ന്യൂഡല്‍ഹി: കേരളത്തിന് 15,721 കോടി രൂപ അധികമായി കടമെടുക്കാന്‍ അനുമതിനല്‍കി കേന്ദ്രം. മറ്റ് പത്ത് സംസ്ഥാനങ്ങള്‍ക്കും സമാനമായ അനുമതി ലഭിച്ചിട്ടുണ്ട്.ആന്ധ്രപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ഹരിയാന, മധ്യപ്രദേശ്, മണിപ്പുര്‍, മേഘാലയ, നാഗാലാന്‍ഡ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവയാണു മറ്റു സംസ്ഥാനങ്ങള്‍. ഈ സാമ്പത്തിക വര്‍ഷം ആദ്യപാദത്തിലേക്കായി കേന്ദ്ര ധനമന്ത്രാലയം നിശ്ചയിച്ച മൂലധനച്ചെലവ് ലക്ഷ്യം കൈവരിച്ചതിനെത്തുടര്‍ന്നാണിത്. സംസ്ഥാനങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 0.25 ശതമാനം കൂടി പൊതുവിപണിയില്‍നിന്നു കടമെടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നതെന്നു കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

Share
അഭിപ്രായം എഴുതാം