അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പാലക്കാട്: ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍. പണിക്കരുടെ സ്മരണാര്‍ത്ഥം വായന മാസാചരണത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ‘ഡിജിറ്റല്‍ കാലഘട്ടത്തിലെ വായന’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. രചന ഒന്നര പുറത്തില്‍ കവിയരുത്. താത്പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ രചനകള്‍ ജൂണ്‍ 28ന് വൈകിട്ട് അഞ്ചിനകം prd.pkd@gmail.com ല്‍ പേര്, ക്ലാസ്, സ്‌കൂളിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം, സ്‌കൂള്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ് സഹിതം അയക്കണം. വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 1750, 1250, 1000 രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്. വിശദ വിവരങ്ങള്‍ 0491 2505329 ലും ഡി.ഐ.ഒ പാലക്കാട് ഒഫീഷ്യല്‍ ഫേയ്സ്ബുക്ക് പേജിലും ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *