റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ വളര്‍ച്ചഅനുമാനം 9.6 ശതമാനത്തിലേക്ക് വെട്ടിച്ചുരുക്കി മൂഡീസ്

June 24, 2021 - 11:47 am

ന്യൂഡല്‍ഹി: 2021ല്‍ ഇന്ത്യയുടെ വളര്‍ച്ച 9.6 ശതമാനം മാത്രമാകുമെന്ന് രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ മൂഡീസ്. നേരത്തേ ഇന്ത്യ 13.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. കോവിഡ് വാക്സിനേഷന്‍ വേഗത്തിലായാല്‍ സമ്പദ്വ്യവസ്ഥയുടെ നഷ്ടം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മാര്‍ച്ച് 2022ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍(2021 ഏപ്രില്‍- 2022 മാര്‍ച്ച്) ഇന്ത്യയുടെ വളര്‍ച്ച 9.3 ശതമാനമാകുമെന്നും ഈ മാസം ആദ്യം മൂഡീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ക്രെഡിറ്റ് പ്രൊഫൈലിലടക്കം വെല്ലുവിളി നേരിടുന്ന ഈ സമയത്ത് നിരക്കുകള്‍ ഇനിയും താഴുമെന്നാണു വിലയിരുത്തല്‍. 2020- 21 സാമ്പത്തികവര്‍ഷത്തില്‍ കോവിഡിനെ തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയിരുന്നു. 2019- 20 സാമ്പത്തികത്തില്‍ നാലു ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നിടത്താണിത്. കോവിഡ് രണ്ടാംതരംഗം രാജ്യത്തെ തന്ത്ര പ്രാധന മേഖലകളുടെ പ്രവര്‍ത്തനങ്ങളെ ഏപ്രില്‍, മേയ് കാലയളവില്‍ വലിയതോതില്‍ ബാധിച്ചു.നടപ്പു വര്‍ഷത്തില്‍ വളര്‍ച്ച 9.6 ശതമാനവും 2022 വര്‍ഷം ഏഴു ശതമാനവും ആകുമെന്നാണു റിപ്പോര്‍ട്ടിലുള്ളത്. ജൂണ്‍ ആദ്യവാരത്തില്‍െ കണക്കനുസരിച്ചു രാജ്യത്ത് 16 ശതമാനം ആളുകള്‍ക്കു മാത്രമാണ് വാക്സിന്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 3.6 ശതമാനം പേര്‍ക്കാണ് രണ്ടു ഡോസ് ലഭിച്ചത്.ലോക്ക്ഡൗണുകളില്‍ ഇളവുകള്‍ വന്നെങ്കിലും രോഗപകര്‍ച്ച വര്‍ധിച്ചാല്‍ ഇനിയും നിയന്ത്രണങ്ങള്‍ വേണ്ടിവന്നേക്കാമെന്നും അതിനാല്‍തന്നെ വളര്‍ച്ച മന്ദഗതിയിലാകുമെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ മൂഡീസ് വ്യക്തമാക്കി.മൂഡിസിന്റെ റിപ്പോര്‍ട്ട് ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തെയടക്കം ബാധിക്കുമെന്നാണു വിലയിരുത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *