റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിപണികളില്‍ നഷ്ടം

June 24, 2021 - 11:33 am

മുംബൈ: രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം 13.9 ശതമാനത്തില്‍നിന്ന് 9.6 ശതമാനമായി മൂഡീസ് കുറച്ചതും നേട്ടത്തില്‍ ആരംഭിച്ച സൂചികകള്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതും മൂലം വിപണികളില്‍ നഷ്ടം വില്‍പ്പന സമ്മര്‍ദം കടുത്തതോടെ വിപണികളുടെ നഷ്ടവും കനത്തു. സെന്‍സെക്‌സ് 282.63 പോയിന്റ് താഴ്ന്ന് 52,306.08ലും നിഫ്റ്റി 85.80 പോയിന്റ് നഷ്ടത്തില്‍ 15,687ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോര്‍ട്‌സ്, വിപ്രോ, ജെ.എസ്.ഡബ്ല്യു. സ്റ്റീല്‍, ഡിവീസ് ലാബ്, എല്‍ ആന്‍ഡ് ടി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. മാരുതി സുസുകി, ടൈറ്റാന്‍ കമ്പനി, ബജാജ് ഫിന്‍സെര്‍വ്, ഒ.എന്‍.ജി.സി, മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ നേട്ടത്തില്‍ 74.28ലെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *