റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറ്റിങ്ങല്‍ : മദ്യപിച്ച്‌ ലക്കുകെട്ട ഡ്രൈവര്‍ വെഞ്ഞാറമൂടുമുതല്‍ ആറ്റിങ്ങല്‍ വരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ബസ്‌ ഓടിച്ചു. ഭാഗ്യം കൊണ്ടുമാത്രം വന്‍ ദുരന്തം ഒഴിവായി . സംഭവവുമായി ബന്ധ്‌പ്പെട്ട്‌ മുടപുരം എസ്‌.വി ഭവനില്‍ ശ്യാമിനെ (32) ആറ്റിങ്ങല്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ആറ്റിങ്ങല്‍ വെഞ്ഞാറമൂട്‌ റൂട്ടില്‍ ഓടുന്ന കാര്‍ത്തിക ബസിന്റെ ഡ്രൈവറാണ്‌ അറസറ്റിലായ ശ്യാം

ഈ ബസിലെ കണ്ടക്ടറായ ഇയാള്‍ ഡ്രൈവര്‍ ചായകുടിക്കാന്‍ പോയ സമയം ബസ്‌ എടുക്കുകയായിരുന്നുവെന്ന യാത്രക്കാര്‍ പറയുന്നു. ബസില്‍ 20 സ്‌ത്രീകള്‍ ഉള്‍പ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു. സ്‌റ്റോപ്പുകളില്‍ ആളിറക്കാതെ അമിത വേഗത്തില്‍ ബസ്‌ പാഞ്ഞപ്പോള്‍ സ്‌ത്രീകള്‍ ഉള്‍പ്പെടയുളളവര്‍ പരിഭ്രാന്തരായി .ബസിലുണ്ടായിരുന്ന പുരുഷന്മാര്‍ ഇയാളെ വിലക്കിയിട്ടും ഫലമുണ്ടായില്ല. എതിരെ വന്ന മൂന്നുകാറിലും ഒരു സ്വകാര്യ ബസിലും ഇടിക്കുക കൂടി ചെയ്‌തതോടെ യാത്രക്കാര്‍ ഭയവിഹ്വലരായി

സംഭവം അറിഞ്ഞ് ആറ്റിങ്ങല്‍ പോലീസ്‌ എത്തി ബസ്‌ തടയാന്‍ ശ്രമിച്ചെങ്കിലും ജീപ്പിടിച്ചുതെറിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മൂന്നുമുക്കില്‍ വച്ച എസ്‌ഐ ബസ്‌ തടയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്‌ നേരെയും ഇയാള്‍ ബസ്‌ പായിച്ചു. അത്ഭുതകരമായിട്ടാണ്‌ എസ്‌ഐയും രക്ഷപെട്ടത്‌. ഒന്നും വകവെക്കാതെ മുന്നോട്ടുപോയ ശ്യാം ബസ്‌ ആറ്റിങ്ങല്‍ ബസറ്റാന്റില്‍ ഒതുക്കി. ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പോലീസ്‌ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *