റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വഴിയരികില്‍ നിന്ന് കിട്ടിയ പവര്‍ബാങ്കിന് സമാനമായ ഉപകരണം മൊബൈലില്‍ ഘടിപ്പിച്ചു; ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

June 6, 2021 - 2:31 pm

ഭോപ്പാല്‍: വഴിയരികില്‍ നിന്ന് കിട്ടിയ പവര്‍ബാങ്കിന് സമാനമായ ഉപകരണം മൊബൈലില്‍ ഘടിപ്പിച്ചതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉമരിയയിലെ ചര്‍പോഡ് ഗ്രാമത്തില്‍ 04/06/21 വെള്ളിയാഴ്ച യാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.

മരിച്ച റാം സാഹില്‍ പാല്‍ എന്ന 28കാരന്‍ തന്റെ കൃഷിയിടത്തിലേക്ക് പോകുമ്പോഴാണ് വഴിയരികില്‍ ഈ ഉപകരണം കണ്ടത്. വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ അയല്‍ വീടിനടുത്തു വച്ച് മൊബൈല്‍ ഫോൺ ഉപകരണത്തില്‍ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. റാം സാഹില്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

സ്‌ഫോടക വസ്തുവല്ല പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ മരിച്ച യുവാവ് ഉപയോഗിച്ചത് പവര്‍ബാങ്ക് തന്നെയാണോയെന്ന് ഉറപ്പ് വരുത്തുന്നതേ ഉള്ളൂ.

‘ഉപകരണം പവര്‍ബാങ്ക് ആണോ അതോ മറ്റ് ഏതെങ്കിലും വസ്തുവാണോ എന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു’-പൊലീസ് ഉദ്യോഗസ്ഥയായ ഭാരതി ജാട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *