റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടാമതും അധികാരത്തിലേറുമ്പോൾ പിണറായി അണിഞ്ഞിരിക്കുന്നത് ഒരു മുള്‍കിരീടമാണെന്ന് ബാലചന്ദ്ര മേനോന്‍

May 20, 2021 - 12:47 pm

തിരുവനന്തപുരം: രണ്ടാമതും അധികാരമേല്‍ക്കുന്ന മുഖ്യമന്ത്രി അണിഞ്ഞിരിക്കുന്നത് ഒരു മുള്‍കിരീടമാണെന്ന് നടന്‍ ബാലചന്ദ്ര മേനോന്‍. മുഖ്യന്റെകരങ്ങള്‍ക്ക് ശക്തി പകരേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡിന്റെ ആക്രമണം ഒരു ഭാഗത്ത്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം മറ്റൊരിടത്ത്. ഡിങ്കിപ്പനിയും ബ്ലാക്ക് ഫങ്കസും, ഇതെല്ലാമാണ് അധികാരമേല്‍ക്കുന്ന സര്‍ക്കാരിന് നേരിടാനുള്ളത്. എന്നാല്‍ അത് സര്‍ക്കാര്‍ ചെയ്യട്ടെ എന്ന കരുതരുത്. പകരം കൊവിഡ് പ്രതിസന്ധിയെ തുടച്ച് നീക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും അദ്ദേഹം 19/05/21 ബുധനാഴ്ച ഫെയ്സ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയനും അദ്ദേഹത്തിനൊപ്പമുള്ള പുതുമുഖ മന്ത്രിമാര്‍ക്കും ബാലചന്ദ്രമേനോന്‍ അഭിനന്ദനം അറിയിച്ചു. ഇക്കുറി പിണറായി നേടിയ ചരിത്ര വിജയത്തിന്റെ പിന്നിലെ രഹസ്യം എന്തെന്ന് ഇനിയും എത്ര കവടി നിരത്തിയിട്ടും ആര്‍ക്കും മനസ്സിലാകുന്നില്ല. പക്ഷെ ആരെന്തു പറഞ്ഞാലും എന്തൊക്കെ വ്യഖ്യാനിച്ചാലും ജനാധിപത്യത്തിന്റെ വിജയം ഭൂരിപക്ഷം ആയിരിക്കെ പിണറായി ജേതാവ് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *